ഫിറ്റ്‌നെസ് സെന്ററിന്റെ പേരില്‍ കോടികള്‍ തട്ടി; ശില്‍പ ഷെട്ടിക്കും അമ്മയ്ക്കും എതിരെ കേസ്

നീലച്ചിത്ര നിര്‍മ്മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്ക് എതിരെ തട്ടിപ്പിന് കേസ്.
ശില്‍പ ഷെട്ടി/പിടിഐ
ശില്‍പ ഷെട്ടി/പിടിഐ


മുംബൈ: നീലച്ചിത്ര നിര്‍മ്മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്ക് എതിരെ തട്ടിപ്പിന് കേസ്. ഉത്തര്‍പ്രദേശിലാണ് ശില്‍പ്പയ്ക്കും അമ്മ സുനന്ദയ്ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പൊലീസ് സംഘം ശില്‍പയെ ചോദ്യം ചെയ്യാനായി മുംബൈയില്‍ എത്തിയേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. 

ഹസ്രത് ഗഞ്ച്, വിഭൂതി ഖണ്ഡ് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുപിയില്‍ ഫിറ്റ്‌നെസ് വെല്‍നസ് സെന്ററിന്റെ ബ്രാഞ്ച് തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്ന്  കോടികള്‍ തട്ടിയെന്നാണ് കേസ്. ലോസിസ് വെല്‍െനസ് സെന്റര്‍ എന്ന സ്ഥാപനത്തിന്റെ ചെയര്‍ പേഴ്‌സണാണ് ശില്‍പ. അമ്മ സുനന്ദ ഇതിന്റെ ഡയറക്ടറും. 

വിഭൂതി ഖണ്ഡ് പൊലീസ് സ്റ്റേഷനില്‍ ജ്യോത്സന ചൗഹാന്‍ എന്ന സ്ത്രീയും  ഹസ്രത് ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ രോഹിത് വീര്‍ എന്നയാളുമാണ് പരാതി നല്‍കിയത്. ചോദ്യം ചെയ്യലിന് വേണ്ടി രണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്നും ശില്‍പ ഷെട്ടിക്ക് നോട്ടീസ് അച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com