പെട്രോളിന് മൂന്ന് രൂപ കുറയ്ക്കും; പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍

പെട്രോളിന് മൂന്ന് രൂപ കുറയ്ക്കും; പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: വാഹന ഉടമകള്‍ക്ക് ആശ്വാസവുമായി തമിഴ്‌നാട് സര്‍ക്കാര്‍. പെട്രോള്‍ വിലയില്‍ ലിറ്ററിന് മൂന്ന് രൂപയുടെ കുറവ് വരുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്റ്റാലിന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റിലാണ് ധനമന്ത്രി പിടി പളനിവേല്‍ ത്യാഗരാജന്‍ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. 

ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുന്നതോടെ സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനത്തില്‍ 1,160 കോടി രൂപയുടെ നഷ്ടമുണ്ടാകും. നിലവില്‍ തമിഴ്‌നാട്ടില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.49 രൂപയും ഡീസലിന് 94.39 രൂപയുമാണ് വില. 

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനം നികുതി കുറയ്ക്കില്ലെന്നായിരുന്നു ധനമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ മാത്രമേ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കു എന്നുമായിരുന്നു നിലപാട്. 

അതേസമയം തെരഞ്ഞെടുപ്പ് സമയത്ത് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് നാല് രൂപയും കുറയ്ക്കുമെന്നായിരുന്നു പ്രകടപത്രികയിലെ ഡിഎംകെ വാഗ്ദാനം. എന്നാല്‍ പ്രകടനപത്രികയിലെ വാഗ്ദാനം പൂര്‍ണമായി പാലിക്കുന്നില്ലെങ്കിലും മൂന്ന് രൂപ കുറയ്ക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം സാധാരണക്കാര്‍ക്ക് അല്‍പ്പം ആശ്വാസമാകുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com