മമതയ്ക്ക് തിരിച്ചടി; ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ സിബിഐ അന്വേഷിക്കും, കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് 

ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങള്‍ സിബിഐ അന്വേഷിക്കും.
മമത ബാനര്‍ജി/ഫയല്‍
മമത ബാനര്‍ജി/ഫയല്‍
Published on
Updated on

കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങള്‍ സിബിഐ അന്വേഷിക്കും.കേസന്വേഷണം സിബിഐക്ക് കൈമാറി കൊല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ഉത്തരവിട്ടത്. 

ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്തി ജൂലൈ 15ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങളില്‍ അന്വേഷണം സിബി്‌ഐയ്ക്ക് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. 

50 പേജുള്ള മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിയമപാലനം ഉറപ്പാക്കുന്നതിന് പകരം ഭരിക്കുന്നവരുടെ കല്‍പ്പനകള്‍ നടപ്പാക്കുന്നതാണ് കണ്ടത്. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ അണികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘത്തിന് രൂപം നല്‍കാനും ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡല്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അക്രമത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com