ബിജെപി നേതാവിന്റെ അംഗരക്ഷന്‍ സ്വയം വെടിവച്ച് മരിച്ചു

36കാരനായ കോണ്‍സ്റ്റബിള്‍ വിശ്വംഭര്‍ റാത്തോഡാണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റായ്പൂര്‍: ഛത്തീസ്ഗഢിലെ മുന്‍മന്ത്രിയും ബിജെപി എംഎല്‍എയുമായ ബ്രിജ്‌മോഹന്‍ അഗര്‍വാളിന്റെ അംഗരക്ഷകന്‍ സ്വയം വെടിവച്ച് മരിച്ചു. 36കാരനായ കോണ്‍സ്റ്റബിള്‍ വിശ്വംഭര്‍ റാത്തോഡാണ് മരിച്ചത്. രാവിലെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്  സ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ ആര്‍കെ മിശ്ര പറഞ്ഞു.

മധ്യപ്രദേശ് സ്വദേശിയാണ് വിശ്വംഭര്‍ റാത്തോഡ്. കഴിഞ്ഞ എട്ടുവര്‍ഷമായി എംഎല്‍എയുടെ അംഗരക്ഷകനായിരുന്നു ഇദ്ദേഹം. നഗരത്തിലെ ശാന്തിനഗര്‍ പ്രദേശത്തായിരുന്നു താമസം. 

ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്‌ഫോടകവസ്തു വിദഗ്ധരും സ്ഥലത്തെത്തി പരിധോധന നടത്തി. ഇയാളുടെ മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com