ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആശുപത്രിയില്‍ നിന്നും വാക്‌സിന്‍ മോഷ്ടിച്ചു, വ്യാജ ക്ലിനിക്ക് തുറന്ന് 'കുത്തിവെയ്പ് ' ; രണ്ടു പേര്‍ അറസ്റ്റില്‍

സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായി നല്‍കുന്ന വാക്‌സീന് 125 രൂപയാണ് വ്യാജ ക്ലിനിക് ഈടാക്കിയത്

ലക്‌നൗ: മോഷ്ടിച്ച വാക്‌സിന്‍ വില്‍ക്കാന്‍ വ്യാജ ക്ലിനിക്ക് തുടങ്ങിയ രണ്ടു പേര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. ജില്ലാ ആശുപത്രിയില്‍ നിന്നും മോഷ്ടിച്ച വാക്‌സിനാണ് വ്യാജ ക്ലിനിക്ക് തുറന്ന് ആളുകള്‍ക്ക് കുത്തിവെച്ചിരുന്നത്. 

ബ്രിജേന്ദ്രകുമാര്‍, സന്ദീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ബാരബങ്കിയിലെ ജയ്ദ്പുര്‍ മേഖലയിലെ കടമുറിയില്‍ കോവിഡ് വാക്‌സിന്‍ അനധികൃതമായി കുത്തിവെയ്ക്കുന്നു എന്നു കാണിച്ച് സാത്രിക് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ സുനില്‍കുമാര്‍ ആണ് പരാതി നല്‍കിയത്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. ജില്ലാ ആശുപത്രിയിലെ ജീവനക്കാരനായിരുന്ന സന്ദീപ് കുമാര്‍, അവിടെ നിന്നും കോവിഷീല്‍ഡ് വാക്‌സിന്‍ മോഷ്ടിക്കുകയായിരുന്നു.

തുടര്‍ന്ന് കൂട്ടുകാരന് നല്‍കുകയും ഇരുവരും ചേര്‍ന്ന് വ്യാജ ക്ലിനിക്ക് തുറന്ന് വാക്‌സിന്‍ കുത്തിവെയ്പ്പ് നടത്തുകയുമായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായി നല്‍കുന്ന വാക്‌സീന് 125 രൂപയാണ് വ്യാജ ക്ലിനിക് ഈടാക്കിയത്. കോവിഷീല്‍ഡ് വാക്‌സീന്‍ കുപ്പികളും വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com