മൂര്‍ഖനെ പിടികൂടി രാഖി കെട്ടി; 25കാരന് ദാരുണാന്ത്യം; വീഡിയോ

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

പറ്റ്‌ന: രാജ്യത്ത് 20 വര്‍ഷത്തിനിടെ 12 ലക്ഷം പേര്‍ പാമ്പുകടിയേറ്റ് മരിച്ചതായാണ് കണക്കുകള്‍.  ഒരുവര്‍ഷം ശരാശരി 58,000 പേരാണ് പാമ്പ് കടിയേറ്റ് മരിക്കുന്നത്. എന്നാല്‍ ബീഹാറിലെ സരണ്‍ ജില്ലയില്‍ യുവാവിന് പാമ്പുകടിയേറ്റത് ഏറെ വ്യത്യസ്തമായിരുന്നു,

പാമ്പുകള്‍ക്കൊപ്പം രക്ഷാബന്ധന്‍ ദിനം ആഘോഷിക്കുന്നതിനിടെയാണ് പാമ്പുപിടുത്തക്കാരനായ മന്‍മോഹന്‍ എന്ന യുവാവിന് പാമ്പുകടിയേറ്റത്. ശരാനിലെ മാഞ്ചി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 

സഹോദരി-സഹോദര ബന്ധത്തിന്റെ മഹത്തായ സന്ദേശമുയര്‍ത്തിയാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. ദേവന്‍മാരും അസുരന്‍മാരും തമ്മില്‍ യുദ്ധം തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ ദേവന്‍മാര്‍ പരാജയപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഇന്ദ്രന്റെ പത്‌നിയായ ശുചി ഇന്ദ്രന്റെ കയ്യില്‍ രക്ഷയ്ക്കായി രാഖി കെട്ടി. പിന്നീടത് സഹോദരി സഹോദരന്റെ കൈകളില്‍ രാഖി കെട്ടുന്നതിലേക്ക് മാറി എന്നാണ് വിശ്വസം. സാവന്‍ മാസത്തിലെ പൗര്‍ണമി ദിനത്തിലാണ് രക്ഷാബന്ധന്‍ കെട്ടുക. അന്നേദിനം ശിവനെയും നാഗങ്ങളെയും ആരാധിക്കും.

രണ്ട് പാമ്പിനെ പിടികൂടിയ ശേഷം ചേര്‍ത്തുപിടിച്ച് വാലില്‍ രാഖി കെട്ടുന്നതിനിടെ അതിലൊരു പാമ്പ് 25കാരനെ ഇഴഞ്ഞുവന്ന് കൊത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ പത്തുവര്‍ഷമായി പാമ്പുപിടുത്തം നടത്തുന്നയാളാണ് മരിച്ച യുവാവ്. ഇയാള്‍ പലര്‍ക്കും വിഷചികിത്സയും നല്‍കിയിരുന്നു. പരിക്കേറ്റ പാമ്പുകളെ പിടികൂടി ചികിത്സിച്ച ശേഷം ഇയാള്‍ കാട്ടിലേക്ക് തന്നെ അയക്കാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com