കാത്തിരുന്നത് അഞ്ചുമാസം; സൗദിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം ഒടുവില്‍ നാട്ടിലെത്തിച്ചു

അഞ്ച് മാസമായി സൗദി അറേബ്യയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ശങ്കരന്‍ ഷണ്‍മുഖന്‍
ശങ്കരന്‍ ഷണ്‍മുഖന്‍


ഞ്ച് മാസമായി സൗദി അറേബ്യയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തമിഴ്‌നാട് കന്യാകുമാരി നാഗര്‍കോവില്‍ സ്വദേശി ശങ്കരന്‍ ഷണ്‍മുഖന്റെ (33) മ്യതദേഹമാണ് നാട്ടിലെത്തിച്ചത്. റിയാദില്‍ നിന്ന് ഇത്തിഹാദ് വിമാനത്തില്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു.

എട്ടു വര്‍ഷമായി സുലയില്‍ വാഹന മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന ഷണ്‍മുഖന്‍ കഴിഞ്ഞ മാര്‍ച്ച് പതിനെട്ടാം തീയതിയാണ് മരണപ്പെട്ടത്. തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് കുടുംബം റിയാദിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് എംബസി ഡെത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വളണ്ടിയറും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാനുമായ റഫീഖ് മഞ്ചേരിയെ ഓഗസ്റ്റ് ആദ്യവാരം സമീപിച്ചു. 

ഇതിന്റെ അടിസ്ഥാനത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കലിന്റെയും റിയാസ് തിരൂര്‍ക്കാട്,ഇസ്ഹാഖ് താനൂര്‍, സലീം സിയാംകണ്ടം എന്നിവരുടെയും നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. സുലയില്‍ നിന്നും മൃതദേഹം റിയാദ് ഷുമേസി ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന് സുലയില്‍ കെ.എം.സി.സി നേതാക്കളായ അലി അമ്മിനിക്കാട് ഹംസ കണ്ണൂര്‍ റഷീദ് അമ്മിനിക്കാട്, അഷ്റഫ് കുറ്റ്യാടി എന്നിവരുടെ സഹായങ്ങളും ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com