രക്ഷാ ദൗത്യം ഊർജിതമാക്കി ഇന്ത്യ; അഫ്​ഗാനിൽ നിന്ന് കൂടുതൽ പേരെ ഇന്ന് നാട്ടിലെത്തിക്കും

രക്ഷാ ദൗത്യം ഊർജിതമാക്കി ഇന്ത്യ; അഫ്​ഗാനിൽ നിന്ന് കൂടുതൽ പേരെ ഇന്ന് നാട്ടിലെത്തിക്കും
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കാബൂൾ: താലിബാൻ വീണ്ടും ഭരണം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാ ദൗത്യം ഊർജിതമാക്കി ഇന്ത്യ.  ഇന്ന് കൂടുതൽ ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കും. 

കാബൂളിൽ നിന്ന് ദോഹയിൽ എത്തിച്ച 146 ഇന്ത്യക്കാർ ഇന്നലെ രാത്രിയോടെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ  ഡൽഹിയിലേക്ക് പുറപ്പെട്ടതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നു ദോഹ വഴി 135  ഇന്ത്യൻ പൗരൻമാരെ ശനിയാഴ്ച ഡൽഹിയിലേക്ക് മടക്കി കൊണ്ടുവന്നിരുന്നു. തജികിസ്ഥാൻ വഴിയും കാബൂളിൽ നിന്ന് വ്യോമസേന വിമാനത്തിൽ നേരിട്ടും കൂടുതൽ പേരെ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 

അതേസമയം ഡൽഹിയിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ച ഹിന്ദു-സിഖ് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള അഫ്ഗാൻ പൗരന്മാരെ കൊണ്ടുവരുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. അഫ്ഗാൻ പൗരന്മാരുടെ സംഘത്തെ കഴിഞ്ഞ ദിവസം താലിബാൻ തടഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com