ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുക്കണം; അല്ലാത്തവര്‍ വീട്ടില്‍ ഇരിക്കേണ്ടി വരും: മധുര കലക്ടര്‍ 

വാക്‌സിന്‍ എടുക്കാത്തവരെ ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് തമിഴ്‌നാട്ടിലെ മധുര ജില്ലാ ഭരണകൂടം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മധുര: വാക്‌സിന്‍ എടുക്കാത്തവരെ ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് തമിഴ്‌നാട്ടിലെ മധുര ജില്ലാ ഭരണകൂടം. ഒരാഴ്ചയ്ക്കു ശേഷം പുതിയ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ കലക്ടര്‍ അനീഷ് ശേഖര്‍ അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. അല്ലാത്തവര്‍ക്കു പൊതു ഇടങ്ങളില്‍ പ്രവേശനം വിലക്കും. ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമാവും പ്രവേശനം നല്‍കുക. ഹോട്ടലുകള്‍, മാളുകള്‍, ബാറുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവാഹ ഓഡിറ്റോറിയങ്ങള്‍, തീയറ്ററുകള്‍, മദ്യ വില്‍പ്പന ശാലകള്‍ തുടങ്ങിയവയില്‍ എല്ലാം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. 

മധുരയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്ത മൂന്നു ലക്ഷം പേര്‍ ഉണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 71.6 ശതമാനം പേര്‍ ആ്ദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 32.8 ശതമാനം പേര്‍ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്- കലക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com