പുതിയ പാര്‍ട്ടിയുണ്ടാക്കില്ല; ഇനിയെന്ത് സംഭവിക്കുമെന്ന് പറയാനാകില്ല; കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ഗുലാംനബി ആസാദ്

കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പ്രതികരണവുമായി മുതിര്‍ന്ന നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാംനബി ആസാദ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ശ്രീനഗര്‍: കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പ്രതികരണവുമായി മുതിര്‍ന്ന നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാംനബി ആസാദ്. അടുത്തത് എന്തെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പൊതുയോഗങ്ങളില്‍ ആസാദ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളുണ്ടായത്. 

നേരത്തെ, അദ്ദേഹത്തിന്റെ വിശ്വസ്തരായ 20 നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളഞ്ഞതിന് ശേഷം നിലച്ച രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനാണ് റാലികള്‍ ഉദ്ദേശിക്കുന്നതെന്ന് ആസാദ് പറഞ്ഞു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തെപ്പോലെ ഇന്ന് കോണ്‍ഗ്രസില്‍ വിമര്‍ശനത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആരും നേതൃത്വത്തെ വെല്ലുവിളിക്കുന്നില്ല. ഒരുപക്ഷെ, ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കാര്യങ്ങള്‍ തെറ്റായി പോകുമ്പോള്‍ ചോദ്യം ചെയ്യാനുള്ള അമിത സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടാകാം. അവര്‍ ഒരിക്കലും വിമര്‍ശനത്തെ കാര്യമാക്കിയില്ല. അവര്‍ അതിനെ അപകീര്‍ത്തികരമായി കാണില്ല. ഇന്ന് നേതൃത്വം അതിനെ അപമാനകരമായി കാണുന്നു'-അദ്ദേഹം പറഞ്ഞു. 

നേരത്തെ, 300 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന്  ഭരണഘടനാ അനുച്ഛേദം 370 പുനഃസ്ഥാപിക്കുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com