പട്ടാപ്പകല്‍ മകള്‍ നോക്കിനില്‍ക്കേ എസ്‌ഐ അച്ഛന്റെ മുഖത്തടിച്ചു, പൊട്ടിക്കരഞ്ഞു എട്ടുവയസുകാരി - വീഡിയോ 

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസുകാരിയെ പരസ്യവിചാരണ ചെയ്തതിന് സമാനമായ സംഭവം തെലങ്കാനയില്‍
മുഖത്തടിച്ചതിനെ ചൊല്ലി എട്ടുവയസുകാരിയുടെ പിതാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള വാക്ക്തര്‍ക്കം
മുഖത്തടിച്ചതിനെ ചൊല്ലി എട്ടുവയസുകാരിയുടെ പിതാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള വാക്ക്തര്‍ക്കം

ഹൈദരാബാദ്: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസുകാരിയെ പരസ്യവിചാരണ ചെയ്തതിന് സമാനമായ സംഭവം തെലങ്കാനയില്‍. എട്ടുവയസുകാരിയായ മകള്‍ക്ക് മുന്നില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ പിതാവിനെ മര്‍ദ്ദിച്ചതായി പരാതി. ഇതിനെ ചൊല്ലി പൊലീസ് ഉദ്യോഗസ്ഥരും കുട്ടിയുടെ പിതാവും തമ്മില്‍ വാക്ക്തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

മഹ്ബൂബാബാദ് ജില്ലയില്‍ ഞായറാഴ്ച പട്ടാപ്പകലാണ് സംഭവം. ശ്രീനിവാസും മകളും പച്ചക്കറി വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ സമയത്താണ് സംഭവം നടന്നത്. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ ശ്രീനിവാസിനെ പൊലീസ് തടഞ്ഞു. മകളുടെ മുന്നില്‍ വച്ച് എസ്‌ഐ തന്റെ മുഖത്തടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. 'നിങ്ങള്‍ക്ക് പിഴ ചുമത്താം, എന്നാല്‍ എന്തിന് എന്റെ മുഖത്തടിച്ചു?'- ശ്രീനിവാസ് പൊലീസ് ഉദ്യോഗസ്ഥനോട് ചോദിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഈസമയത്ത് ഇത് കണ്ടുനിന്ന എട്ടുവയസുകാരി കരയുന്നതും തെറ്റു ചെയ്യാത്ത സ്ഥിതിക്ക് ഒന്നിനെ കുറിച്ചും ഓര്‍ത്ത് ആശങ്കപ്പെടേണ്ട എന്ന് പറഞ്ഞ് അച്ഛന്‍ മകളെ ആശ്വസിപ്പിച്ചു.

വീഡിയോ പുറത്തുവന്നതോടെ, പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വഴിയാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്. അതേസമയം സബ് ഇന്‍സ്‌പെക്ടറെ ശ്രീനിവാസ് അസഭ്യം പറഞ്ഞതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com