വിക്ടറി മാർച്ച് നടത്തി ആഘോഷം; 15 മാസത്തെ പോരാട്ടം അവസാനിപ്പിച്ച് കർഷകർ മടങ്ങിത്തുടങ്ങി (വീഡിയോ) 

15 മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ വിജയാഘോഷം നടത്തിയാണ് മടക്കം
സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിലെ ഉപരോധം അവസാനിപ്പിച്ച് മടങ്ങുന്ന കർഷകർ (ചിത്രം: എഎൻഐ)
സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിലെ ഉപരോധം അവസാനിപ്പിച്ച് മടങ്ങുന്ന കർഷകർ (ചിത്രം: എഎൻഐ)

ന്യൂഡൽഹി: ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ സമരം അവസാനിപ്പിച്ച് കർഷകർ ഇന്ന് അതിർത്തിവിടും.  സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിലെ ഉപരോധം ഔദ്യോഗികമായി അവസാനിപ്പിച്ച് കർഷകർ മടങ്ങിത്തുടങ്ങി. 15 മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ വിജയാഘോഷം നടത്തിയാണ് മടക്കം. വിക്ടറി മാർച്ച് നടത്തിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ച് കർഷകർ ട്രാക്ടറുകളിൽ സ്വദേശത്തേക്ക് മടങ്ങുന്നത്.

കർഷക വിരുദ്ധമെന്ന‌ ആരോപണമുയർന്ന മൂന്ന് കാർഷിക ബില്ലുകൾ പിൻവലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും കൃഷിമന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗർവാൾ ഒപ്പിട്ട കേന്ദ്രത്തിന്റെ ഉറപ്പുകൾ അടങ്ങുന്ന കത്ത് ലഭിച്ചതിന് ശേഷമാണ് സംയുക്ത കിസാൻ മോർച്ച സമരം അവസാനിപ്പിക്കാനുള്ള പ്രഖ്യാപനം നടത്തിയത്. കർഷകർ ഉന്നയിച്ച ആറ് ആവശ്യങ്ങളിൽ അഞ്ചും കേന്ദ്രം അംഗീകരിച്ചു. ‌വാക്കുപാലിച്ചില്ലെങ്കിൽ വീണ്ടും തെരുവിലിറങ്ങുമെന്ന സൂചനയും അവർ നൽകിയിട്ടുണ്ട്.

സമരപന്തലുകൾ ഒഴിയാൻ ഈ മാസം 15 വരെ കർഷകർക്ക് ഹരിയാന, യുപി സർക്കാരുകൾ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇന്നു പിരിഞ്ഞു പോകുമെങ്കിലും സർക്കാർ നൽകിയ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താൻ കിസാൻ മോർച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com