ഭൂട്ടാന്റെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി മോദിക്ക് 

നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയുടെ സഹകരണത്തെ 'അതിരുകളില്ലാത്ത സൗഹൃദം' എന്നാണ് വിശേഷിപ്പിച്ചത്
പ്രധാനമന്ത്രി മോദിയും ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കും/ചിത്രം: ഫേസ്ബുക്ക്
പ്രധാനമന്ത്രി മോദിയും ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കും/ചിത്രം: ഫേസ്ബുക്ക്

ന്യൂഡൽഹി: ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഭൂട്ടാന്റെ ദേശീയ ദിനമായ ഇന്ന്  ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഭൂട്ടാൻ രാജാവായ ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പുരസ്കാരത്തിനായി നിർദ്ദേശിച്ചത്.

 കോവിഡ് മഹാമാരിക്കാലത്തുൾപ്പെടെ ഇന്ത്യ നൽകിയ സഹായത്തേക്കുറിച്ച് പ്രത്യേകം പരാമർശിച്ചാണ് ഭൂട്ടാൻ പ്രാധാനമന്ത്രിയുടെ ട്വീറ്റ്. നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയുടെ സഹകരണത്തെ 'അതിരുകളില്ലാത്ത സൗഹൃദം' എന്നാണ് വിശേഷിപ്പിച്ചത്. "പുരസ്കാരത്തിന് വളരെയധികം അർഹതയുണ്ട്! ഭൂട്ടാനിലെ ജനങ്ങളുടെ അഭിനന്ദനങ്ങൾ. എല്ലാ ഇടപെടലുകളിലൂടേയും മഹത്തായ ഒരു ആത്മീയ മനുഷ്യനായിട്ടാണ് നിങ്ങളെ കണ്ടത്." ആദരവ് വ്യക്തിപരമായി ആഘോഷിക്കാൻ കാത്തിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com