ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ സം​സ്​​കാ​രം ഇന്ന്​ 

ഭോ​പാ​ലി​ലെ സ​ൺ​സി​റ്റി​യി​ൽ മൃ​ത​ദേ​ഹം എത്തിച്ച് രാ​വി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു വെ​ക്കും
ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്
ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്

ബംഗലൂരു: ഊട്ടി കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ സം​സ്​​കാ​രം ഇന്ന്​ ഭോ​പാ​ലി​ൽ ന​ട​ക്കും. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഭോ​പാ​ലി​ലെ സ​ൺ​സി​റ്റി​യി​ൽ മൃ​ത​ദേ​ഹം എത്തിച്ച് രാ​വി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു വെ​ക്കും. ഉച്ചയ്ക്കാണ് സംസ്കാരം. 

കു​ടും​ബം താ​മ​സി​ക്കു​ന്ന ഇ​ന്ന​ർ​കോ​ട്ട്​ അ​പ്പാ​ർ​ട്​​മെൻറി​നോ​ട്​ ചേ​ർ​ന്ന പാ​ർ​ക്കി​ലും മൃതദേ​​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വെക്കും. ബൈ​രാ​ഗ​ർ ശ്മ​ശാ​ന​ത്തി​ലാണ് സംസ്കാരം. സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഇന്നലെ യെ​ല​ഹ​ങ്ക​യി​ലെ വ്യോ​മ​താ​വ​ള​ത്തി​ലേ​ക്കെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ഹ്‌​ലോ​ട്ട്, സൈ​നി​ക, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, വ​രു​ൺ സി​ങ്ങിന്റെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ്​ ഭോ​പാ​ലി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന്​ ഗാ​ർ​ഡ്​ ഓ​ഫ്​ ഓ​ണ​ർ ന​ൽ​കി. മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സി​ങ്​ ചൗ​ഹാ​നും സൈ​നി​ക​രും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും പു​ഷ്പാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. 

ധീരതയ്ക്കുള്ള അംഗീകാരമായി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ശൗര്യചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് 39 കാരനായ വരുണ്‍ സിങ്. വ്യോമസേനയില്‍ വിങ് കമാന്‍ഡറായ അദ്ദേഹം 2020 ഒക്ടോബര്‍ 12ന് തേജസ് യുദ്ധവിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് ശൗര്യചക്രക്ക് അര്‍ഹനായത്. ഡിസംബര്‍ എട്ടിനാണ് ബിപിന്‍ റാവത്ത് ഉള്‍പ്പെട്ട ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മരിച്ചവരില്‍ മലയാളി വാറണ്ട് ഓഫീസര്‍ എ പ്രദീപും ഉള്‍പ്പെടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com