പട്ടിക്കുട്ടികളെ എറിഞ്ഞുകൊന്ന് പ്രതികാരം; കുരങ്ങന്‍മാര്‍ പിടിയില്‍ 

കുരങ്ങിന്‍ കുഞ്ഞിനെ കൊന്നതിന്റെ പ്രതികാരമായി 250 പട്ടിക്കുട്ടികളെ എറിഞ്ഞുകൊന്ന സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് കുരങ്ങന്‍മാരെ പിടികൂടിയതായി വനം വകുപ്പ്.
വനം വകുപ്പ് പിടികൂടിയ കുരങ്ങന്‍
വനം വകുപ്പ് പിടികൂടിയ കുരങ്ങന്‍

മുംബൈ: കുരങ്ങിന്‍ കുഞ്ഞിനെ കൊന്നതിന്റെ പ്രതികാരമായി 250 പട്ടിക്കുട്ടികളെ എറിഞ്ഞുകൊന്ന സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് കുരങ്ങന്‍മാരെ പിടികൂടിയതായി വനം വകുപ്പ്. പിടികൂടിയ രണ്ട് കുരുങ്ങന്‍മാരെയും ബീഡില്‍ നിന്ന് നാഗ്പൂരിലേക്ക മാറ്റിയ ശേഷം കാട്ടിലേക്ക് പറഞ്ഞുവിടുമെന്നും ഫോറസ്റ്റ് ഓഫീസര്‍ സച്ചിന്‍ കാ്ന്‍ഡ് പറഞ്ഞു

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഒരുമാസത്തിനിടെ കുരങ്ങന്മാര്‍ എറിഞ്ഞു കൊന്നത് 250ഓളം പട്ടിക്കുട്ടികളെയെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. . പട്ടിക്കുട്ടികളെ കുരങ്ങന്മാര്‍ ഉയരത്തില്‍ നിന്ന് എറിഞ്ഞു കൊല്ലുകയായിരുന്നു.

ഇതിന് പിന്നിലുള്ള കാരണമായി പ്രദേശവാസികള്‍ പറയുന്ന കാര്യം, മാസങ്ങള്‍ക്ക് മുമ്പ്  ഒരു കൂട്ടം തെരുവു പട്ടികള്‍ കുരങ്ങിന്‍ കുട്ടിയെ കൊന്നിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഗ്രാമത്തില്‍ കാണുന്ന പട്ടികുട്ടികളെയൊക്കെ കുരങ്ങന്മാര്‍ എടുത്ത് കൊണ്ടു പോയി ഉയരത്തില്‍ നിന്ന് എറിഞ്ഞു കൊല്ലുന്നത് എന്നാണ്. പട്ടിക്കുട്ടികളെ കണ്ടാല്‍ കുരങ്ങന്മാര്‍ കൂട്ടമായെത്തുകയും എടുത്തു കൊണ്ട് മരത്തിന്റെ ഏറ്റവും ഉയരത്തില്‍ ചെന്ന് താഴേക്ക് വലിച്ചെറിയുകയുമാണ് ചെയ്യുന്നത്. രക്ഷിക്കാന്‍ ചെല്ലുന്ന മനുഷ്യരേയും കുരങ്ങന്മാര്‍ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. 

5,000 കുടുംബങ്ങളാണ് ലവൂല്‍ ഗ്രാമത്തില്‍ താമസിക്കുന്നത്. എന്നാല്‍ ഈ പ്രദേശത്ത് കുരങ്ങന്മാരുടെ ക്രൂര പ്രവൃത്തി കാരണം ഒരു പട്ടിക്കുട്ടി പോലും അവശേഷിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ക്ക് നേരെയും ആക്രമണം ആരംഭിച്ച കുരങ്ങന്മാരെ വനംവകുപ്പിന്റേയും പൊലീസിന്റേയും സഹായത്തോടെ കൂട്ടിലാക്കാനുള്ള നടപടി ആരംഭിച്ചിരുന്നു

കഴിഞ്ഞ മൂന്ന് മാസത്തിനിടെ, മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മജല്‍ഗാവില്‍ കുരങ്ങുകള്‍ 250 ഓളം നായ്ക്കുട്ടികളെ മരങ്ങളില്‍ നിന്നോ ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്നോ എറിഞ്ഞ് കൊന്നതായി പ്രാദേശിക അധികാരികള്‍ അറിയിച്ചു. മജല്‍ഗാവിലെ ഗ്രാമമായ ലവൂലില്‍ നായ്ക്കുട്ടികളുടെ എണ്ണം പൂജ്യമായി കുറഞ്ഞതോടെ ഗ്രാമവാസികള്‍ ആശങ്കയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com