മരിച്ചുപോയ സ്ത്രീ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചെന്ന് മെസ്സേജ്; ബിഹാറില്‍ വിവാദം

ണ്ട് മാസം മുന്‍പ് മരിച്ച സ്ത്രീക്ക് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന് മെസ്സേജ് അയച്ച് സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: രണ്ട് മാസം മുന്‍പ് മരിച്ച സ്ത്രീക്ക് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന് മെസ്സേജ് അയച്ച് സര്‍ക്കാര്‍. ബിഹാറിലെ ബെഗുസരായിയില്‍ ആണ് സംഭവം നടന്നത്. ലാലോ ദേവി എന്ന സ്ത്രീയാണ് സെപ്റ്റംബര്‍ 19ന് മരിച്ചത്. ഇവര്‍ക്കാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി കാണിച്ച് മെസ്സേജ് വന്നിരിക്കുന്നത്. 

ഇതേ ദിവസം ലാലോ ദേവി മരിച്ചെന്നു സാക്ഷ്യപ്പെടുത്തി പ്ലാനിങ് ആന്റ് ഡെവലപ്‌മെന്റ് ബോര്‍ഡ് മരണസര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. നവംബര്‍ 25ന് വീര്‍പൂര്‍ ഹെല്‍ത്ത് സെന്റര്‍ ഒരു കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലാലോ ദേവിയുടെ ഫോണിലേക്ക് വാക്‌സിന്‍ സ്വീകരിച്ചിതായി കാണിച്ച് മെസ്സേജ് വന്നത്. വാക്‌സിന്‍ സ്വീകരിക്കാതെ മരിച്ചയാള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് എതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. 

ബിഹാറിലെ കോവിഡ്  വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ന്നതാണെന്ന് വരുത്തി തീര്‍ക്കാനായി സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും ഈ നീക്കമാണ് ഇപ്പോള്‍ തകര്‍ന്നതെന്നും വിമര്‍ശകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com