വാക്സിൻ തീയതിയിൽ തെറ്റുണ്ടോ? തിരുത്താൻ ചെയ്യേണ്ടത് 

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ശരിയായ തീയതി രേഖപ്പെടുത്താൻ കഴിയും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച തീയതി വാക്സിൻ സർട്ടിഫിക്കറ്റിൽ കുറിച്ചതിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ അവസരം. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ശരിയായ തീയതി രേഖപ്പെടുത്താൻ കഴിയും. വാക്സിൻ വിവരങ്ങൾ അപ്‍ലോഡ് ചെയ്തതിൽ വന്ന കാലതാമസമാണ് തീയതിയിൽ പ്രശ്നമുണ്ടാകാൻ കാരണം. വാക്സിൻ സ്വീകരിച്ചു മാസങ്ങൾക്കു ശേഷമുള്ള തീയതിയാണ് ചിലരുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയതെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് തെറ്റു തിരുത്താൻ അവസരമൊരുക്കിയിരിക്കുന്നത്. 

കോവിൻ പോർട്ടലിൽ ലോ​ഗിൻ ചെയ്തശേഷം റെയ്സ് ആൻ ഇഷ്യൂ എന്ന ഓപ്ഷനിൽ നിന്ന് വാക്സിനേഷൻ ഡേറ്റ് കറക്ഷൻ തെരഞ്ഞെടുക്കുക. തിരുത്തി നൽകുന്ന തിയതി യഥാർഥമാണെന്ന് കാണിക്കാൻ വാക്സിനേഷൻ സെന്ററിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റോ മറ്റ് രേഖകളോ അപ്‍ലോഡ് ചെയ്യേണ്ടിവരും. വാക്സിനേഷൻ തീയതി, വാക്സീൻ ബാച്ച് നമ്പർ എന്നിവയിൽ ഉള്ള മറ്റ് പൊരുത്തക്കേടുകൾ റീജെനറേറ്റ് യുവർ ഫൈനൽ സർട്ടിഫിക്കറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്ത് പരിഹരിക്കാം. 

മറ്റാരുടെയെങ്കിലും മൊബൈൽ നമ്പർ ഉപയോ​ഗിച്ച് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അക്കൗണ്ട് സ്വന്തം പേരിലേക്ക് മാറ്റാനും സൈറ്റിൽ ഓപ്ഷൻ ഉണ്ട്. ട്രാൻസ്ഫർ എ മെംബർ ടു ന്യൂ മൊബൈൽ നമ്പർ എന്ന ഓപ്ഷൻ തുറന്ന് ഇത് ക്രമീകരിക്കാൻ കഴിയും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com