പെട്രോള്‍ ലിറ്ററിന് 25 രൂപ 'കുറച്ചു', പ്രതിമാസം റേഷന്‍കാര്‍ഡ് ഉടമകളുടെ അക്കൗണ്ടിലേക്ക് കൈമാറുക 250 രൂപ; പ്രഖ്യാപനവുമായി ഝാര്‍ഖണ്ഡ്

ഇന്ധനവില വര്‍ധനയില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: ഇന്ധനവില വര്‍ധനയില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. പ്രതിമാസം 250 രൂപ ക്യാഷ് സബ്‌സിഡിയായി നല്‍കുമെന്ന് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അറിയിച്ചു. റേഷന്‍ കാര്‍ഡുള്ള ഇരുചക്രവാഹന ഉടമകളുടെ അക്കൗണ്ടിലേക്കാണ് തുക നേരിട്ട് കൈമാറുക. 

ഒരു ലിറ്ററിന് 25 രൂപയാണ് ക്യാഷ് സബ്‌സിഡിയായി നല്‍കുക. പ്രതിമാസം പത്തുലിറ്ററിന് വരെ ഇത്തരത്തില്‍ ഇളവ് ലഭിക്കും. ഫലത്തില്‍ പ്രതിമാസം 250 രൂപ അക്കൗണ്ടിലേക്ക് കൈമാറുമെന്ന് ഹേമന്ദ് സോറന്‍ അറിയിച്ചു. 62 ലക്ഷം ജനങ്ങള്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക.

ജനുവരി 26ന് പദ്ധതി നിലവില്‍ വരും. നിലവില്‍ 98.52 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില.'മോട്ടാര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് പെട്രോള്‍ വിലയില്‍ ലിറ്ററിന് 25 രൂപ വിലക്കിഴിവ് നല്‍കാന്‍ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്'-  ഹേമന്ദ് സോറന്‍ പറഞ്ഞു. ഝാര്‍ഖണ്ഡിലെ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം തികയ്ക്കുന്ന ദിവസമാണ് മുഖ്യമന്ത്രി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com