ജനുവരി ഒന്ന് മുതൽ 21 ദിവസം സൂര്യനമസ്കാരം നടത്തണം; കർണാടക കോളജുകൾക്ക് നിർദേശം 

വിദ്യാർഥികൾക്കൊപ്പം അധ്യാപകരും മറ്റ് ജീവനക്കാരും സൂര്യനമസ്കാരത്തിൽ പങ്കെടുക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെംഗളൂരു: പ്രീ യൂണിവേഴ്സിറ്റി (പിയു) കോളജുകളിൽ സൂര്യനമസ്കാരം നടത്തണമെന്ന് കർണാടക പിയു ബോർഡ് ഉത്തരവിട്ടു.  ജനുവരി ഒന്നിനും ഫെബ്രുവരി 7നും ഇടയിലുള്ള 21 പ്രവൃത്തിദിവസങ്ങളിലാണ് സൂര്യനമസ്കാരം നടത്താൻ നിർദേശിച്ചിരിക്കുന്ന‌ത്. 

കോളജ് അസംബ്ലിയിലെ പരിപാടിയിൽ വിദ്യാർഥികൾക്കൊപ്പം അധ്യാപകരും മറ്റ് ജീവനക്കാരും സൂര്യനമസ്കാരത്തിൽ പങ്കെടുക്കണം. റിപ്പബ്ലിക് ദിനത്തിൽ സംഗീതത്തിന്റെ അകമ്പടിയോടെ ആഘോഷമായി സൂര്യനമസ്കാരം സംഘടിപ്പിക്കണം. ഇതിന്റെ റിപ്പോർട്ട് ബോർഡിനു സമർപ്പിക്കണം. 

21 ദിവസത്തിൽ 273 സൂര്യനമസ്കാരം പൂർത്തിയാക്കുന്നവർക്ക് നാഷനൽ യോഗാസന സ്പോർട്സ് ഫെഡറേഷന്റെ സർട്ടിഫിക്കറ്റ് നൽകും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ 30,000 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൂന്ന് ലക്ഷം വിദ്യാർഥികളെക്കൊണ്ട് 75 കോടി സൂര്യനമസ്കാരം പൂർത്തിയാക്കാനാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com