ജനുവരി 10 വരെ ക്ലാസുകള്‍ ഒഴിവാക്കി; തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; നിയന്ത്രണം കടുപ്പിക്കുന്നു

1 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍ ജനുവരി 10 വരെ നേരിട്ടുള്ള ക്ലാസുകള്‍ ഒഴിവാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം



 
ചെന്നൈ:  തമിഴ്‌നാട്ടില്‍ 74 പേര്‍ക്കു കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 120 ആയി. ഇതില്‍ 66 പേര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ആര്‍ക്കും ഗുരുതര പ്രശ്‌നങ്ങളില്ല. കഴിഞ്ഞ 15നാണ് ആദ്യ ഒമൈക്രോണ്‍ കേസ് തമിഴ്‌നാട്ടില്‍ സ്ഥിരീകരിച്ചത്. ഇതു കൂടാതെ ചെന്നൈ സെയ്ദാപെട്ടിലെ നീറ്റ് പരിശീലന കേന്ദ്രത്തില്‍ 34 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 

അതേ സമയം, കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. 1 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍ ജനുവരി 10 വരെ നേരിട്ടുള്ള ക്ലാസുകള്‍ ഒഴിവാക്കി. തിയറ്ററുകളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം. വിവാഹങ്ങള്‍ക്ക് പരമാവധി 100 പേര്‍. മെട്രോ ട്രെയിനിലും ഹോട്ടലുകളിലും പകുതി സീറ്റുകളില്‍ മാത്രം യാത്രക്കാരെ അനുവദിക്കും. ജനുവരി 6 മുതല്‍ നടക്കാനിരുന്ന ചെന്നൈ പുസ്തകോല്‍സവം മാറ്റി. ജനുവരി 10നു സ്ഥിതി വീണ്ടും വിശകലനം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com