രാജ്യത്തു രണ്ടു കോവിഡ് വാക്‌സിനുകള്‍ കൂടി ഉടന്‍, വാക്‌സിനേഷന് 35,000 കോടി

ആത്മനിര്‍ഭര്‍ ആരോഗ്യ പരിപാടിക്കായി 64,180 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചു
ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു, ടെലിവിഷന്‍ ദൃശ്യം
ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു, ടെലിവിഷന്‍ ദൃശ്യം

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടു കോവിഡ് വാക്‌സിനുകള്‍ കൂടി ഉടന്‍ ഉപയോഗത്തിനെത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ടു വാകിസനുകള്‍ ഇതിനകം രാജ്യത്ത് നല്‍കിത്തുടങ്ങിയിട്ടുണ്ട്. വാക്‌സിന്‍ ഗവേഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

2021-22ല്‍ കോവിഡ് വാക്‌സിനേഷനു വേണ്ടി 35,000 കോടി മാറ്റിവയ്ക്കും. ആത്മനിര്‍ഭര്‍ ആരോഗ്യ പരിപാടിക്കായി 64,180 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചു. ദേശീയ ആരോഗ്യ മിഷനു പുറമേയാണിത്.

പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വിഭവങ്ങള്‍ ചെലവഴിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com