ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർനൂലിൽ മിനിവാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. ദേശീയപാത 44ൽ ഇന്ന് രാവിലെയായിരുന്നു അപകടം.
കുർനൂൽ ജില്ലയിലെ മദർപുരം ഗ്രാമത്തിലാണ് അപകടമുണ്ടായത്. തീർഥാടകർ സഞ്ചരിച്ച മിനിവാൻ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ചിറ്റൂർ ജില്ലയിലെ മദനപ്പള്ളിയിൽ നിന്നും രാജസ്ഥാനിലെ അജ്മീറിലേക്ക് പോയ തീർഥാടക സംഘമാണ് അപകടത്തിൽ പെട്ടതെന്ന് പൊലീസ് പറഞ്ഞു.
എട്ട് സ്ത്രീകളും ഒരു കുഞ്ഞും അഞ്ച് പുരുഷൻമാരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്ന് സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ