യുപിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ അറസ്റ്റ് ചെയ്തു 

യുപിയിലെ എറ്റാവിലാണ് പാക് പൗര പഞ്ചായത്ത് പ്രസിഡന്റായത്. 65കാരിയായ ബാനോ ബീഗത്തെയാണ് ജലേസർ പൊലീസ് അറസ്റ്റ് ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലഖ്നൗ: ഉത്തർപ്രദേശിൽ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ അറസ്റ്റ് ചെയ്തു. യുപിയിലെ എറ്റാവിലാണ് പാക് പൗര പഞ്ചായത്ത് പ്രസിഡന്റായത്. 65കാരിയായ ബാനോ ബീഗത്തെയാണ് ജലേസർ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഗ്രാമീണരുടെ പരാതിയെ തുടർന്ന് സംഭവം അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എഫ്ഐആർ ഫയൽ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് ഇന്ത്യൻ പൗരത്വമില്ലെന്ന് വ്യക്തമായി. ജലേസർ ഗ്രാമ പഞ്ചായത്തിലാണ് ബാനോ ബീഗം എന്ന യുവതിയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്.

1980ൽ എറ്റാ സ്വദേശി അക്തർ അലിയെ വിവാഹം കഴിച്ചാണ് ഇവർ ഇന്ത്യയിലേക്ക് വരുന്നത്. പിന്നീട് ഇവർ വിസ കാലാവധി നീട്ടുകയല്ലാതെ പൗരത്വം സ്വീകരിച്ചിരുന്നില്ല. ശനിയാഴ്ച വീട്ടിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആധാർ കാർഡും മറ്റ് രേഖകളും സംഘടിപ്പിച്ചാണ് ഇവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചെതെന്ന് അധികൃതർ പറയുന്നു.

40 വർഷം മുമ്പാണ് ബാനോ ബീഗം ഇന്ത്യൻ പൗരനായ അക്തർ അലിയെ വിവാഹം ചെയ്ത് കറാച്ചിയില് നിന്ന് ഇന്ത്യയിലെത്തിയത്. നിരവധി തവണ പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബാനോ ബീഗം പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ജനുവരി ഒമ്പതിന് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചതിന് ശേഷം ബാനോ ബീഗമാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com