​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കില്ലെങ്കിൽ അ​ടു​ത്ത ലോ​ക്ക്ഡൗ​ണി​നു ഒ​രു​ങ്ങാം; മുന്നറിയിപ്പുമായി മുംബൈ മേയർ 

കോ​വി​ഡ് വ​ർ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ലോ​ക്ക്ഡൗ​ൺ ചു​മ​ത്തേ​ണ്ടി​വ​രുമെന്നാണ് കിഷോരി അറിയിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മും​ബൈ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാഹചര്യത്തിൽ മും​ബൈ നിവാസികൾക്ക് മു​ന്ന​റി​യി​പ്പു​മാ​യി മേ​യ​ർ. കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ത​യാ​റ​ല്ലെ​ങ്കി​ൽ അ​ടു​ത്ത ലോ​ക്ക്ഡൗ​ണി​നു ഒ​രു​ങ്ങാനാണ് മേ​യ​ർ കി​ഷോ​രി പെ​ദ്‌​നേ​ക്ക​ർ നൽകിയ മുന്നറിയിപ്പ്. കോ​വി​ഡ് വ​ർ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ലോ​ക്ക്ഡൗ​ൺ ചു​മ​ത്തേ​ണ്ടി​വ​രുമെന്നാണ് കിഷോരി അറിയിച്ചത്.

ലോ​ക്ക്ഡൗ​ൺ ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ജനങ്ങൾ ലാഘവത്തോടെയാണ് പെരുമാറുന്നതെങ്കിൽ ലോ​ക്ക്ഡൗ​ൺ ചു​മ​ത്തേ​ണ്ടി​വ​രും. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് കി​ഷോ​രി ആവശ്യപ്പെട്ടു. 

മും​ബൈ​യി​ലെ കോ​വി​ഡ് സ്ഥി​തി വീണ്ടും രൂ​ക്ഷ​മാ​കുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി എത്തുന്നത്. വൈറസ് വ്യാപനം നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ​തെ​ല്ലാം മും​ബൈ കോ​ർ​പ്പ​റേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും മേ​യ​ർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com