പുതുച്ചേരിയില്‍ കോണ്‍ഗ്രസ് വീഴുമോ ?; നാരായണസാമി സര്‍ക്കാരിന് ഇന്ന് നിര്‍ണായകം

കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് നാരായണ സാമി സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നത്
മുഖ്യമന്ത്രി നാരായണസാമി/ഫയൽ ചിത്രം
മുഖ്യമന്ത്രി നാരായണസാമി/ഫയൽ ചിത്രം

പുതുച്ചേരി : പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഇന്ന് നിര്‍ണായകം. വി നാരായണ സാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനോട് ഇന്ന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം ഭൂരിപക്ഷം നഷ്ടമായ നാരായണ സാമി സര്‍ക്കാര്‍ ഇന്ന് രാജിവെച്ചേക്കുമെന്ന് സൂചനയുണ്ട്.

കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് നാരായണ സാമി സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നത്. സ്പീക്കര്‍ അടക്കം നിലവില്‍ 9 അംഗങ്ങളാണ് യുപിഎയ്ക്ക് ഉള്ളത്. പ്രതിപക്ഷത്ത് 14 അംഗങ്ങള്‍ ഉണ്ട്. ഇന്നലെ മാത്രം 2 പേരാണ് രാജിവച്ചത്.

മുഖ്യമന്ത്രി നാരായണ സാമിയുമായുള്ള വഴക്കിനെ തുടര്‍ന്ന്, സര്‍ക്കാരിലും പാര്‍ട്ടിയിലും രണ്ടാമനായിരുന്ന നമശിവായം ഈ മാസം ആദ്യം പാര്‍ട്ടി വിട്ടു ബി ജെ പിയില്‍ ചേക്കേറി. ഇതിന് പിന്നാലെ മൂന്ന് കോണ്‍ഗ്രസ് എം. എല്‍ എ മാര്‍ കൂടി രാജിവച്ചു. ഇന്നലെ ഡിഎംകെ  അംഗം വെങ്കിടേശും രാജി സമര്‍പ്പിച്ചതോടെ സര്‍ക്കാരിന്റെ നില കൂടുതല്‍ പരുങ്ങലിലായി.

ഇതോടെ  32 അംഗ സഭയില്‍ ഭരണ മുന്നണിയായ യു പി എയുടെ അംഗ സഖ്യ സ്പീക്കര്‍ അടക്കം 9 ആയി ചുരുങ്ങി. വിശ്വാസ വോട്ടു തേടുന്ന കാര്യത്തില്‍ സഭ ചേരുന്നതിന് മുമ്പ് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി നാരായണസാമി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com