രക്ഷപ്പെടുത്തിയ പെരുമ്പാമ്പുകളിൽ ഒന്ന്/ എഎൻഐ
രക്ഷപ്പെടുത്തിയ പെരുമ്പാമ്പുകളിൽ ഒന്ന്/ എഎൻഐ

ജെസിബിക്കുള്ളില്‍ കുടുങ്ങി രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകള്‍; നാല് മണിക്കൂര്‍ നീണ്ട പരിശ്രമം; ഒടുവില്‍ രക്ഷപ്പെടല്‍

ജെസിബിക്കുള്ളില്‍ കുടുങ്ങി രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകള്‍; നാല് മണിക്കൂര്‍ നീണ്ട പരിശ്രമം; ഒടുവില്‍ രക്ഷപ്പെടല്‍

ഭുവനേശ്വര്‍: ജെസിബിക്കുള്ളില്‍ കുടുങ്ങിപ്പോയ രണ്ട് പെരുമ്പാമ്പുകളെ രക്ഷപ്പെടുത്തി. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പുകളെ രക്ഷപ്പെടുത്തിയത്. ഒഡിഷയിലെ ബെര്‍ഹംപുര്‍ ജില്ലയിലെ പല്ലിഗുമുല ഗ്രാമത്തിലാണ് സംഭവം. പാമ്പിനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. 

റിസര്‍വോയര്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിക്കാനായി എത്തിച്ച ജെസിബിയിലാണ് ഇവ കുടുങ്ങിയത്. പിടികൂടിയ പെരുമ്പാമ്പ് ഒന്നിന് 11 അടി നീളവും മറ്റൊന്നിന് ഏഴ് അടി നീളവുമുണ്ട്. 

കഴിഞ്ഞ ദിവസം രാത്രിയിലാണ് ജെസിബിയുടെ രണ്ട് ഭാഗങ്ങളിലായി രണ്ട് പെരുമ്പാമ്പുകള്‍ കുടുങ്ങിയതായുള്ള വിവരം കിട്ടുന്നത്. രാത്രി തന്നെ സ്ഥലത്തെത്തി ഒന്നിനെ ജെസിബിയുടെ മുകളില്‍ നിന്ന് എളുപ്പത്തില്‍ പിടികൂടാന്‍ സാധിച്ചു. എന്നാല്‍ 11 അടി നീളമുള്ള പെരുമ്പാമ്പിനെ മെഷീന് അകത്ത് കുടുങ്ങിയ നിലയിലായിരുന്നു. ഇതിനെ പുറത്തെടുക്കാനാണ് നാല് മണിക്കൂര്‍ അധ്വാനിക്കേണ്ടി വന്നത്. പാമ്പു പിടിത്തക്കാരില്‍ ഒരാള്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com