രക്തസാക്ഷി ദിനത്തില്‍ 11 മണിമുതല്‍ രണ്ടു മിനിറ്റ് നേരം രാജ്യം മൗനം ആചരിക്കണം, ജോലികള്‍ നിര്‍ത്തിവെയ്ക്കണം; കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

രക്തസാക്ഷിദിനമായ ജനുവരി 30ന് രണ്ടുമിനിറ്റ് രാജ്യം മുഴുവന്‍ മൗനം ആചരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
അമിത് ഷായും മോദിയും / ഫയല്‍ ചിത്രം
അമിത് ഷായും മോദിയും / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രക്തസാക്ഷിദിനമായ ജനുവരി 30ന് രണ്ടുമിനിറ്റ് രാജ്യം മുഴുവന്‍ മൗനം ആചരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. രാവിലെ 11 മണി മുതല്‍ രണ്ടു മിനിറ്റ് നേരം മൗനം ആചരിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു. ഗാന്ധിജിയുടെ
രക്തസാക്ഷിത്വ ദിനത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ സ്മരിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ്.

മൗനാചരണത്തിന്റെ ഭാഗമായി രണ്ടു മിനിറ്റ് നേരം ജോലികള്‍ നിര്‍ത്തിവെയ്ക്കണം. ചലിക്കാതെ രണ്ടുമിനിറ്റ് നേരം മൗനം ആചരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ പറയുന്നത്. ഇത് എല്ലാ വര്‍ഷവും ആചരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

സാധ്യമായ എല്ലായിടത്തും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായി സൈറണ്‍ മുഴക്കണം. സൈറണ്‍ കേള്‍ക്കുന്ന സമയത്ത് തന്നെ ജനം എഴുന്നേറ്റ് നിന്ന് മൗനം ആചരിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. നിലവില്‍ ചില ഓഫീസുകളില്‍ മൗനാചരണം നടത്തിവരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com