പാര്‍ലമെന്റ് ഉപരോധം മാറ്റിവച്ചു; ചെങ്കോട്ടയിലേത് ആസൂത്രിത അക്രമം, നാലു മണിക്കൂറോളം നോക്കിനിന്നു; പൊലീസിന് എതിരെ സംയുക്ത കിസാന്‍ മോര്‍ച്ച

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ നടത്താനിരുന്ന പാര്‍മെന്റ് ഉപരോധം മാറ്റിവച്ചു.
സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്/എഎന്‍ഐ
സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്/എഎന്‍ഐ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ നടത്താനിരുന്ന പാര്‍മെന്റ് ഉപരോധം മാറ്റിവച്ചു. റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ ഒരുവിഭാഗം അക്രമം അഴിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് ഉപരോധം മാറ്റിവച്ചത്. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണ ദിനത്തില്‍ പാര്‍ലമെന്റ് വളയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപരോധം മാറ്റിവയ്ക്കുന്നതായും എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരസമിതി വ്യക്തമാക്കി. 

ജനുവരി 30ന് രക്തസാക്ഷി ദിനത്തില്‍ രാജ്യത്തൊട്ടാകെ റാലി സംഘടിപ്പിക്കും. ഒരുദിവസത്തെ നിരാഹാര സമരം ആചരിക്കുമെന്നും സംംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ബല്‍ബീര്‍ സിങ് രജേവാല്‍ പറഞ്ഞു. 

സംഘര്‍ഷമുണ്ടായതില്‍ ഖേദിക്കുന്നെന്നും സമരം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 99.99ശതമാനം കര്‍ഷകരും സമരത്തില്‍ പങ്കെടുത്തത് സമാധനാപരമായി ആയിരുന്നു. സമരം നശിപ്പിക്കാനായി പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷര്‍ഷ് കമ്മിറ്റിയെ രംഗത്തിറക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 

ചെങ്കോട്ടയില്‍ നടന്നത് ആസൂത്രിതമായ ആക്രമണമാണ്. അക്രമികള്‍ക്ക് വേണ്ടി ഡല്‍ഹി പൊലീസ് ഒത്താശ ചെയ്യുകയായിരുന്നു. നാലു മണിക്കൂറോളം പൊലീസ് കാഴ്ചക്കാരായി നിന്നെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com