നാളെ മുതൽ അനിശ്ചിതകാല നിരാഹാരം; കർഷകരെ പിന്തുണച്ച് അണ്ണാ ഹസാരെ 

അഹമ്മദ്‌നഗറിലെ ജന്മനാട്ടിലാണ് അനിശ്ചിതകാല നിരാഹാരം
അണ്ണ ഹസാരെ/ ഫയല്‍
അണ്ണ ഹസാരെ/ ഫയല്‍

അഹമ്മദ്‌നഗർ: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ച് അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. ശനിയാഴ്ച മുതൽ മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ ജന്മനാട്ടിലാണ് അനിശ്ചിതകാല നിരാഹാരം. കർഷകരുടെ കാര്യത്തിൽ സർക്കാർ ശരിയായ തീരുമാനമെടുക്കുന്നില്ലെന്ന് തോന്നുന്നതായി അദ്ദേഹം പ്രതികരിച്ചു. 

‘കഴിഞ്ഞ നാല് വർഷമായി ഞാൻ കർഷകരുടെ പ്രധാന ആവശ്യങ്ങൾക്കായി പ്രക്ഷോഭം നടത്തുകയാണ്. കർഷകരുടെ കാര്യത്തിൽ സർക്കാർ ശരിയായ തീരുമാനമെടുക്കുന്നില്ലെന്ന് തോന്നുന്നു. ഞങ്ങൾ ഞങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിന്റെ മുമ്പാകെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഞാൻ അഞ്ച് തവണ പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷി മന്ത്രിക്കും കത്തയച്ചു. സർക്കാരിന്റെ പ്രതിനിധികൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടെങ്കിലും അവ ശരിയായ പരിഹാരത്തിലെത്തിയിട്ടില്ല’, അണ്ണാ ഹസാരെ പറഞ്ഞു.

അതാതു സ്ഥലങ്ങളിൽ നിന്ന് പ്രതിഷേധിക്കാനാണ് അനുഭാവികളോട്  അദ്ദേഹം അഭ്യർഥിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com