യുകെയിൽനിന്ന് ഡൽഹിയിലെത്തുന്നവർക്ക് ഇളവ്; ഇനി നിർബന്ധിത ക്വാറന്റീൻ വേണ്ട 

കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയാൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ ആവശ്യമില്ലെന്നു ഡൽഹി സർക്കാരിന്റെ പുതിയ ഉത്തരവിൽ പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: യുകെയിൽ നിന്ന് ഡൽഹിയിലെത്തുന്ന യാത്രക്കാർ ഇനി നിർബന്ധിത ക്വാറന്റീനിൽ പ്രവേശിക്കണ്ട. കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയാൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ ആവശ്യമില്ലെന്നു ഡൽഹി സർക്കാരിന്റെ പുതിയ ഉത്തരവിൽ പറയുന്നു. ആർടിപിസിആർ പരിശോധനയിൽ നെ​ഗറ്റീവ് ആണെന്ന് കണ്ടെത്തിയാൽ 14 ദിവസം വീടുകളിൽ സെൽഫ് ക്വാറന്റീൻ മാത്രം മതിയെന്നാണ് പുതിയ നിർദേശം. 

നേരത്തെ 7 ദിവസം സർക്കാർ ഒരുക്കുന്ന കേന്ദ്രങ്ങളിലും 7 ദിവസം വീട്ടിലും ക്വാറന്റീൻ നിർബന്ധമാക്കിയിരുന്നു. യുകെയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന് പിന്നാലെ നിർത്തിവച്ച വിമാന സർവ‌ീസ് പുനഃരാരംഭിച്ചപ്പോഴായിരുന്നു നിർബന്ധിത ക്വാറന്റീൻ നിലവിൽ വന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com