ത്രിവര്‍ണ പതാക എന്നും ഉയരത്തില്‍ പാറിക്കും; ഒരിക്കലും ദേശീയ പതാകയെ അവഹേളിച്ചിട്ടില്ല: മോദിയ്ക്ക് കര്‍ഷകരുടെ മറുപടി

റിപ്ലബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കര്‍ഷക നേതാവ് നരേഷ് തികായത് 
ഗാസിപ്പൂരില്‍ ദേശീയ പതാകയ്ക്ക് കീഴില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍/പിടിഐ
ഗാസിപ്പൂരില്‍ ദേശീയ പതാകയ്ക്ക് കീഴില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍/പിടിഐ

ന്യൂഡല്‍ഹി: റിപ്ലബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കര്‍ഷക നേതാവ് നരേഷ് തികായത്. കര്‍ഷകര്‍ ഒരിക്കലും ത്രിവര്‍ണ പതാകയെ അവഹേളിക്കില്ല. ആരേയും അതിന് അനുവദിക്കുകയുമില്ല. എല്ലായിപ്പോഴും അതിനെ ഉയരത്തിരല്‍ പാറിക്കും' നരേഷ് തികായത് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയയ്ക്കണമെന്നും ചര്‍ച്ചയ്ക്ക് വേദിയൊരുക്കണമെന്നും നരേഷ് തികായത് കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്ന കര്‍ഷക സംഘടന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. 

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് നരേന്ദ്ര മോദി റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെ അപലപിച്ചത്. 
ചെങ്കോട്ടയില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇനിയും നിരവധി ചുവടുകള്‍മുന്നോട്ടുപോകാനുണ്ട്. സര്‍ക്കാര്‍ ഇനിയും അത്തരം ശ്രമങ്ങള്‍ തുടരും, മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com