കേരളത്തെ വിടാതെ കോവിഡ്; 24 മണിക്കൂറില്‍ രാജ്യത്ത് സ്ഥിരീകരിച്ചതില്‍ പകുതിയും സംസ്ഥാനത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് 13,052പേര്‍ക്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് 13,052പേര്‍ക്ക്. 13,965പേരാണ് രോഗമുക്തരായത്. 127പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായവരുടെ ആകെ എണ്ണം 1,07,46,183ആയി. 1,04,23,125പേരാണ് രോഗമുക്തരായത്. 1,54,274പേര്‍ മരിച്ചു. 1,68,784പേരാണ് ചികിത്സയിലുള്ളത്. 

കഴിഞ്ഞ 24 മണിക്കൂറിനില്‍ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ പകുതിയും കേളത്തിലാണ്. 6,282പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. ഇന്നലെ മാത്രം ഇവിടെ 859പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

71,469 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 8,48,476 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,434 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,05,926 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,508 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1601 പേരെയാണ് പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com