ലഭിച്ച കാറും വീടും പോര, ഉദ്യോ​ഗസ്ഥർ അനുസരിക്കുന്നില്ല; ബിഹാറിൽ മന്ത്രി രാജിവെച്ചു

തനിക്ക് ലഭിച്ച ഓദ്യോ​ഗിക വാഹനവും വീടും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പോരെന്നും ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ രാജി
മദൻ സാഹ്നി/ഫോട്ടോ: എഎന്‍ഐ
മദൻ സാഹ്നി/ഫോട്ടോ: എഎന്‍ഐ

പട്‌ന: ഉദ്യോഗസ്ഥരുടെ ഭരണമാണ് നടക്കുന്നതെന്നും തന്നെ ഉദ്യോ​ഗസ്ഥർ അനുസരിക്കുന്നില്ലെന്നും ആരോപിച്ച് ബിഹാർ സാമൂഹ്യനീതി വകുപ്പ് മന്ത്രി മദൻ സാഹ്നി സ്ഥാനം രാജിവെച്ചു. തനിക്ക് ലഭിച്ച ഓദ്യോ​ഗിക വാഹനവും വീടും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പോരെന്നും ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ രാജി. 

'ഉദ്യോഗസ്ഥരോടുള്ള എതിർപ്പിനെ തുടർന്നാണ് ഞാൻ രാജിവെയ്ക്കുന്നത്. അവർ സ്വേച്ഛാധിപതികളായി മാറിയിരിക്കുകയാണ്. എനിക്ക് ലഭിച്ച താമസ സ്ഥലത്തിലോ വാഹനത്തിലോ ഞാൻ തൃ്പതനല്ല. ഇതുകാരണം എനിക്ക് ജനങ്ങളെ സേവിക്കാൻ കഴിയുന്നില്ല. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമ്പോൾ ഉദ്യോഗസ്ഥർ ഞാൻ പറയുന്നത് അനുസരിക്കുന്നില്ല. അവരുടെ സഹകരണം വേണ്ട രീതിയിൽ കിട്ടുന്നില്ലെങ്കിൽ എനിക്ക് മന്ത്രിസ്ഥാനം വേണ്ടെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് മദൻ സാഹ്നി പറഞ്ഞു.

ബഹാദുർപുർ മണ്ഡലത്തിൽ നിന്നുള്ള ജെഡിയു എംഎൽഎയാണ്  അദ്ദേഹം. തന്റെ രാജി തിടുക്കംപിടിച്ചുള്ളതല്ലെന്നും ജനപ്രതിനിധികളെ ഉദ്യോ​ഗസ്ഥർ വകവയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com