കർഷകസമരം: 22 മുതൽ പാർലമെന്റിന് മുന്നിൽ പ്രതിഷേധം 

സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം
ഫയൽ ചിത്രം / പിടിഐ
ഫയൽ ചിത്രം / പിടിഐ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന സമരം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ തീരു‍മാനം. ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ സമരം നടത്താനാണ് സംയുക്ത കിസാൻ മോർച്ച യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. വർഷകാല സമ്മേളനം ഈ മാസം 19 തുടങ്ങാനാനിരിക്കെയാണ് പ്രഖ്യാപനം. സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം എടുത്തത്.

സിംഘുവിൽ ഇന്ന് കൂടിയ സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ് തീരുമാനം എടുത്തത്. ദിവസേന അഞ്ച് കർഷക സംഘടനാ നേതാക്കൾ, ഇരൂനൂറ് കർഷകർ എന്ന നിലയാകും പ്രതിഷേധം. ഇതിനുമുന്നോടിയായി പാ‍ർലമെൻന്റിന് അകത്തും പുറത്തും കർഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് നൽകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com