മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കണ്ടെന്ന് പറയുന്നവർ ഹിന്ദുവല്ല, ആർഎസ്എസ് വിശ്വസിക്കുന്നത് ഡിഎൻഎയിൽ: മോഹൻ ഭാഗവത് 

ഇസ്ലാം രാജ്യത്തിന് അപകടമാണെന്നു പ്രചാരണങ്ങളിൽ നിന്ന് രക്ഷപ്പെടണമെന്നും മോഹൻ ഭാഗവത് 
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്/ ഫയല്‍ ചിത്രം
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്/ ഫയല്‍ ചിത്രം

ന്യൂഡൽഹി: മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കരുതെന്ന് പറയുന്നവർ ഹിന്ദു അല്ലെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അവിടെ ഹിന്ദുവിനോ മുസ്ലിമിനോ മേധാവിത്വം നേടാനാകില്ല. ഇന്ത്യക്കാരനാണ് മേധാവിത്വം, ആർഎസ്എസിന് കീഴിലെ മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിൽ ആർഎസ്എസ് ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നും ഇസ്ലാം രാജ്യത്തിന് അപകടമാണെന്നുമുള്ള പ്രചാരണങ്ങളിൽ നിന്ന് രക്ഷപ്പെടണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ആർഎസ്എസ് എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ഡിഎൻഎയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

"ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. അതേസമയം ഇരുവിഭാ​ഗവും ഒന്നാണെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്". എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും ആർക്കും എതിരെ പ്രവർത്തിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു. "പ്രതിച്ഛായ നിർമിക്കാനല്ല ഇങ്ങനെ പറയുന്നത്. ആർഎസ്എസ് ഒരിക്കലും പ്രതിച്ഛായയ്ക്ക് വേണ്ടി മാത്രം ഒന്നും ചെയ്തിട്ടില്ല. ജനങ്ങളെ ഒന്നിപ്പിക്കൽ മാത്രമാണ് ലക്ഷ്യം", അദ്ദേഹം പറഞ്ഞു. 

‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com