അസമില്‍ കോവിഡ് വ്യാപനം രൂക്ഷം, ഏഴു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; കടുത്ത നിയന്ത്രണവുമായി സര്‍ക്കാര്‍

മറ്റു സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വരുന്നതിനിടെ, അസമില്‍ ഏഴ് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുവാഹത്തി: മറ്റു സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വരുന്നതിനിടെ, അസമില്‍ ഏഴ് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അസമില്‍ നിയന്ത്രണം കടുപ്പിച്ചത്. 

ബുധനാഴ്ച മുതല്‍ ഏഴു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.ഗോള്‍പാറ, ഗോളാഘട്ട്, സോനിത്പൂര്‍ തുടങ്ങി ഏഴു ജില്ലകളിലാണ് കടുത്ത നിയന്ത്രണം.  നിയന്ത്രണം എന്നുവരെയായിരിക്കുമെന്നതിനെ കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഒപ്പം 24 മണിക്കൂര്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളും വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. പൊതുഗതാഗതവും വിലക്കിയിട്ടുണ്ട്. അന്തര്‍ ജില്ലാ യാത്രകളും നിര്‍ത്തിവെച്ചതായി ഉത്തരവില്‍ പറയുന്നു. 

ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ തുടര്‍ന്നാണ് നിയന്ത്രണം. പോസിറ്റിവിറ്റി നിരക്ക് മിതമായ തോതില്‍ ഉയര്‍ന്നു നില്‍ക്കുന്ന ജില്ലകളില്‍ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെയും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ ജില്ലകളില്‍ വൈകീട്ട് അഞ്ചുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com