സിബിഎസ്ഇ സിലബസ് വെട്ടിക്കുറച്ചു: 9 മുതൽ 12 വരെ ക്ലാസുകളിൽ 30 ശതമാനം പാഠഭാഗം ഒഴിവാക്കി 

കോവിഡ് സാഹചര്യം പരി​ഗണിച്ചാണ് സിലബസ് വെട്ടിക്കുറച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: 2021-22 അധ്യയന വർഷത്തെ സിബിഎസ്ഇ 9 മുതൽ 12 വരെ ക്ലാസുകളിൽ 30% പാഠഭാഗങ്ങൾ ഒഴിവാക്കി. കോവിഡ് സാഹചര്യം പരി​ഗണിച്ചാണ് സിലബസ് വെട്ടിക്കുറച്ചത്. കഴിഞ്ഞ വർഷവും സിബിഎസ്ഇ സിലബസിൽ കുറവുവരുത്തിയിരുന്നു. 

ഇത്തവണ 10, 12 ക്ലാസുകളിൽ രണ്ട് ടേം പരീക്ഷകൾ അവതരിപ്പിച്ച പശ്ചാത്തലത്തിൽ ഓരോ ടേമിലേക്കുമുള്ള സിലബസും വേർതിരിച്ചിട്ടുണ്ട്. ഓരോ ടേമിലും പ്രാക്ടിക്കൽ പരീക്ഷകളും നടത്തും. കഴി‍ഞ്‍ വർഷം സംഭവിച്ചതുപോലെ ബോർഡ് പരീക്ഷ പൂർണ്ണമായും റദ്ദാക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്. ആദ്യ ടേം പരീക്ഷ നവംബർ-ഡിസംബർ മാസത്തിലും രണ്ടാമത്തെ ടേം 2022 ഏപ്രിൽ-മെയ് മാസത്തിലും നടക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com