'അയാളെന്നെ കൊല്ലും'; മന്ത്രി തന്നെ വകവരുത്തുമെന്ന് എംഎല്‍എ, ഛത്തീസ്ഗഢ് കോണ്‍ഗ്രസില്‍ തമ്മിലടി

ഛത്തീസ്ഗഢ് കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാകുന്നു. മന്ത്രി തന്നെ കൊല്ലുമെന്ന് ആരോപിച്ച് എംഎല്‍എ രംഗത്തെത്തി
ബ്രിഹസ്പതി സിങ്/ ട്വിറ്റര്‍
ബ്രിഹസ്പതി സിങ്/ ട്വിറ്റര്‍


റായ്പൂര്‍: ഛത്തീസ്ഗഢ് കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാകുന്നു. മന്ത്രി തന്നെ കൊല്ലുമെന്ന് ആരോപിച്ച് എംഎല്‍എ രംഗത്തെത്തി. രാമാനുജ് ഗഞ്ച് എംഎല്‍എ ബ്രിഹസ്പതി സിങ്ങാണ് ആരോഗ്യമന്ത്രിയായ ടി എസ് സിംഹ് ദേവ് തന്നെ കൊല്ലുമെന്ന് ആരോപിച്ച് രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം തന്റെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ മന്ത്രിയാണെന്നാണ് എംഎല്‍എയുടെ ആരോപണം. 

' ആ മഹാരാജാവിന് എന്നെ കൊല്ലാന്‍ സാധിക്കും. എന്നെ കൊന്നതിന് ശേഷം സിംഹ് ദേവ് മുഖ്യമന്ത്രിയാവുകയാണെങ്കില്‍, അദ്ദേഹം ഉറപ്പായും അതിന് അര്‍ഹനാണ്'- എംഎല്‍എ പറഞ്ഞു. 

ആരോഗ്യമന്ത്രി മറ്റു എംഎല്‍എമാരെ അപമാനിക്കാറുണ്ടെന്നും സിങ് കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച സിങിന്റ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഈ വിഷയം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും സിങ് പറഞ്ഞു. വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ പതിനെട്ട് എംഎല്‍എമാര്‍ ബ്രിഹസ്പതി സിങ്ങിന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ പ്രശനം വല്ലതുമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ സംസാരിച്ചു തീര്‍ക്കുമെന്നാണ് സിംഹ് ദേവിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com