അതിര്‍ത്തി സംഘര്‍ഷം; അസമില്‍ മൂന്നു ദിവസം ദുഃഖാചരണം, മിസോറം ഹൈവേ അടച്ച് പ്രതിഷേധം, നിരീക്ഷിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം

അസം-മിസോറം അതിര്‍ത്തി സംഘര്‍ഷത്തിനിടെ അഞ്ചു പൊലീസുകാര്‍ കൊല്ലപ്പെട്ടതില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് അസം
അസം-മിസോറം അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷം /പിടിഐ
അസം-മിസോറം അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷം /പിടിഐ


ന്യൂഡല്‍ഹി: അസം-മിസോറം അതിര്‍ത്തി സംഘര്‍ഷത്തിനിടെ അഞ്ചു പൊലീസുകാര്‍ കൊല്ലപ്പെട്ടതില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് അസം. മൂന്നു ദിവസത്തേക്ക് സംസ്ഥാനത്ത് ദേശീയ പതാക താഴ്ത്തിക്കെട്ടും. പൊതു പരിപാടികളും ആഘോഷ പരിപാടികളും ഉണ്ടാകില്ല. 

സംഘര്‍ഷ ബാധിത മേഖല സന്ദര്‍ശിച്ച അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ കൊല്ലപ്പെട്ട പൊലീസുകാര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. 

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, അസമില പ്രതിഷേധക്കാര്‍ അസം-മിസോറം ദേശീയപാത ഉപരോധിച്ചു. കാച്ചര്‍ ജില്ലയിലെ കബുംഗാന്‍സ് മാര്‍ക്കറ്റിലാണ് പ്രതിഷേധക്കാര്‍ റോഡ് അടച്ചത്. 

അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം. ഗ്രാമീണര്‍ പരസ്പരം വെടിയുതിര്‍ക്കുകകായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അസമിലെ കാച്ചര്‍ മിസോറാമിലെ കോളാസിബ് ജില്ലകളിലെ അതിര്‍ത്തി മേഖലയിലാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ അമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com