ജനങ്ങളുമായി ബന്ധപ്പെട്ട എന്തെല്ലാം കാര്യങ്ങളുണ്ട്, ഇത് നോണ്‍- ഇഷ്യു; 'പെഗാസസില്‍' കേന്ദ്ര മന്ത്രി

ജനങ്ങളുമായി ബന്ധപ്പെട്ട എന്തെല്ലാം കാര്യങ്ങളുണ്ട്, ഇത് നോണ്‍- ഇഷ്യു; 'പെഗാസസില്‍' കേന്ദ്ര മന്ത്രി
പ്രഹ്ലാദ് ജോഷി/ഫയല്‍
പ്രഹ്ലാദ് ജോഷി/ഫയല്‍

ന്യൂഡല്‍ഹി: ജനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ട ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. പെഗാസസ് വിഷയത്തില്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇരു സഭകളിലും പ്രസ്താവന നടത്തിക്കഴിഞ്ഞതാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. പെഗാസസ് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ജോഷിയുടെ പ്രതികരണം.

പ്രതിപക്ഷത്തിന്റെ പെരുമാറ്റം നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഒരു ഗൗരവവുമില്ലാത്ത കാര്യങ്ങളുടെ പേരിലാണ് അവര്‍ ബഹളം വയ്ക്കുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങള്‍ രാജ്യത്തുണ്ട്. അതെല്ലാം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറുമാണ്. പാര്‍ലമെന്റ് നടപടികള്‍ തുടരാന്‍ അനുവദിക്കില്ലെന്ന നിലപാട് നിര്‍ഭാഗ്യകരമാണ്- മന്ത്രി പറഞ്ഞു. ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കാന്‍ സര്‍ക്കാരിനു താത്പര്യമില്ലെന്ന് മന്ത്രി പറഞ്ഞു. 

പെഗാസസ് വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നും ലോക്‌സഭ
തടസപ്പെട്ടു. ചോദ്യോത്തര വേളയ്ക്കിടെ പെഗാസസ് വിഷയം ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. തുടര്‍ന്ന ആദ്യം ഉച്ചവരെ നിര്‍ത്തിവച്ച സഭ പിന്നീടും ബഹളം തുടര്‍ന്നതോടെ ഇന്നത്തേക്കു പിരിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com