സോണിയയ്ക്കും രാഹുലിനും ഇന്ത്യന്‍ വാക്‌സിനില്‍ വിശ്വാസമില്ലേ? കുത്തിവയ്പ് എടുക്കാത്തത് എന്തെന്ന് കേന്ദ്രമന്ത്രി

 ജനുവരിയില്‍ രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചപ്പോള്‍ അതിന്റെ ഫലപ്രാപ്തിയെ കുറിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യങ്ങള്‍. 
സോണിയ, രാഹുല്‍ (ഫയല്‍ ചിത്രം)
സോണിയ, രാഹുല്‍ (ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനില്‍ വിശ്വാസമില്ലാത്തതിനാലാണ് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വാക്‌സിന്‍ സ്വീകരിക്കാത്തതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ജനുവരിയില്‍ രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചപ്പോള്‍ അതിന്റെ ഫലപ്രാപ്തിയെ കുറിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യങ്ങള്‍. ഇപ്പോള്‍ അവരെല്ലാം വാക്‌സിന്‍ സ്വീകരിച്ചതായും പ്രഹ്ലാദ് ജോഷി പറഞ്ഞു. 

താന്‍ മനസിലാക്കിയതനുസരിച്ച് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇതുവരെ വാക്‌സിന്‍ എടുത്തിട്ടില്ല. അത് അവര്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനില്‍ വിശ്വാസമില്ലാഞ്ഞിട്ടാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ നിരവധി തവണ രാഹുല്‍ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ച വാക്‌സിന്‍ നയത്തിന് പിന്നാലെ മോദിയെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ തനിക്ക് ഒരു സിംപിള്‍ ചോദ്യം ചോദിക്കാനുണ്ടെന്നും, എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമാണെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ എന്തിന് പണം ഈടാക്കണമെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.

രാഹുല്‍ ഗാന്ധിക്ക് ഏപ്രില്‍ 20 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ക്ക് മൂന്ന് മാസത്തിന് ശേഷമെ വാക്‌സിനേഷന്‍
എടുക്കാന്‍ പാടുള്ളു എന്നതാണ് മാര്‍ഗനിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com