മൂന്നു ദിവസത്തിനകം സംസ്ഥാനങ്ങള്‍ക്ക് അരക്കോടിയിലധികം വാക്‌സിനുകള്‍  കൂടി; നടപടി ഊര്‍ജ്ജിതമെന്ന് കേന്ദ്രസര്‍ക്കാര്‍ 

വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി അരക്കോടിയിലധികം വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി അരക്കോടിയിലധികം വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. 56,70,350 വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ രണ്ടു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ കൈയിലുണ്ട്. ഇതിന് പുറമേ അരക്കോടിയിലധികം വാക്‌സിനുകള്‍ കൂടി ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. ഇതുവരെ 27.28 കോടി വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇടയില്‍ വിതരണം ചെയ്തത്. ഇവയെല്ലാം സൗജന്യമായാണ് അനുവദിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പാഴാക്കിയത് അടക്കം 25,10,03,417 ഡോസുകള്‍ സംസ്ഥാനങ്ങള്‍ ഉപയോഗിച്ചു. രണ്ടു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളുടെ കൈയിലുണ്ട്. ഇതിന് പുറമേയാണ് വരും ദിവസങ്ങളില്‍ കൂടുതല്‍ അനുവദിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com