ഉത്തർപ്രദേശിൽ ജനസംഖ്യ അസാമാന്യമായി വർദ്ധിക്കുന്നു; നിയന്ത്രിക്കണം, മുന്നറിയിപ്പുമായി നിയമ കമ്മീഷൻ 

ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തേണ്ടിയിരിക്കുന്നെന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞു
ആദിത്യ നാഥ് മിത്തൽ/ചിത്രം:എഎൻഐ
ആദിത്യ നാഥ് മിത്തൽ/ചിത്രം:എഎൻഐ

ലഖ്‌നൗ: സംസ്ഥാനത്ത് ജനസംഖ്യ വളരെ കൂടുന്ന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുമായി ഉത്തർ പ്രദേശ് നിയമ കമ്മീഷൻ.  ഇത് ഭാവിയിൽ ആശുപത്രികൾ, ഭക്ഷ്യധാന്യം, പാർപ്പിടം എന്നിവയ്ക്ക് സമ്മർദമുണ്ടാക്കുമെന്ന് കമ്മീഷൻ ചെയർമാൻ ആദിത്യ നാഥ് മിത്തൽ പറഞ്ഞു. ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തേണ്ടിയിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കുടുംബാസൂത്രണവും ജനസംഖ്യാ നിയന്ത്രണവും വ്യത്യസ്തമാണ്. മത വിശ്വാസങ്ങൾക്കോ മനുഷ്യാവകാശങ്ങൾക്കോ നിയമ കമ്മീഷന് എതിർപ്പില്ല, പക്ഷെ സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കേണ്ടതുണ്ട്. അതിന് സഹായിക്കനായി സർക്കാർ വിഭവങ്ങളും സൗകര്യങ്ങളും ലഭ്യമാണ്,  മിത്തൽ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com