ഇന്ന് യോ​ഗാദിനം, കോവിഡ് കാലത്ത്  പ്രതീക്ഷയുടെ കിരണമെന്ന് പ്രധാനമന്ത്രി, സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

യോ​ഗാദിനം കോവിഡ് കാല കരുതലിന് ഊന്നൽ നൽകുന്നുവെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞത്
പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി


തിരുവനന്തപുരം; അന്താരാഷ്ട്ര യോ​ഗ ദിനത്തിൽ കോവിഡ് കാലത്ത് യോ​ഗയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് പ്രധാനമന്ത്രി. യോ​ഗാദിനം കോവിഡ് കാല കരുതലിന് ഊന്നൽ നൽകുന്നുവെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ യോ​ഗാ ദിനത്തിന്റെ സംസ്ഥാനതല ഉ​ദ്ഘാടനവും നിർവഹിച്ചു. ഓൺലൈനായിട്ടായിരുന്നു ഉ​ദ്ഘാടനം. 

ലോകം മുഴുവന്‍ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍, യോഗ പ്രതീക്ഷയുടെ ഒരു കിരണമായി തുടരുകയാണ്. രണ്ടു വര്‍ഷമായി ഇന്ത്യയിലോ ലോകത്തോ ഒരു പൊതുപരിപാടിയും സംഘടിപ്പിച്ചിട്ടില്ലെങ്കിലും യോഗയോടുള്ള ആവേഷം കുറഞ്ഞിട്ടില്ല. എല്ലാ രാജ്യങ്ങളും പ്രദേശങ്ങളും ജനങ്ങളും ആരോഗ്യത്തോടെ തുടരണമെന്ന് ആഗ്രഹിക്കുന്നു. രോഗശാന്തിക്ക് യോഗ വലിയ പങ്കുവഹിക്കുന്നു. വൈദ്യചികിത്സയ്ക്ക് പുറമെ രോഗശാന്തിക്കായി ഇന്ന് മെഡിക്കല്‍ സയന്‍സ് പോലും യോഗക്ക് പ്രധാന്യം നല്‍കുന്നു.

ശാരീരിക- മാനസിക ആരോ​ഗ്യത്തിന് യോ​ഗ പ്രാധാന്യം നൽകുന്നുണ്ട്. ഒരുമയുടെ സന്ദേശമാണ് യോ​ഗ നൽകുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടര്‍മാര്‍ യോഗയെ കവചമായി ഉപയോഗിക്കുന്നു. ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും പ്രാണയാമം പോലുള്ള യോഗാവ്യായാമം ചെയ്യുന്ന നിരവധി ചിത്രങ്ങളുണ്ട്. ഇത് ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് അന്താരാഷ്ട്ര വിദഗ്ദ്ധര്‍ പറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com