ഓൺലൈൻ പരീക്ഷയ്ക്കിടെ അധ്യാപകൻ 'ബേബി' എന്നു വിളിച്ചു; സ്ക്രീൻഷോട്ട് പുറത്തുവിട്ട് വിദ്യാർഥിനി, സംഭവം ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ

പിഡിഎഫ് എപ്പോഴാണ് സമർപ്പിക്കേണ്ടതെന്ന് ചോദിച്ചപ്പോൾ അധ്യാപകൻ നൽകിയ മറുപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ബെംഗളുരു: ഓൺലൈൻ പരീക്ഷയ്ക്കിടെ അധ്യാപകൻ 'ബേബി' എന്നു വിളിച്ചെന്ന പരാതിയുമായി വിദ്യാർത്ഥിനി. ബെം​ഗളൂരു ക്രൈസ്റ്റ് യുണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയാണ് സ്ക്രീൻഷോട്ട് സഹിതം ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 

ഉത്തരം അടങ്ങിയ പിഡിഎഫ് എപ്പോഴാണ് സമർപ്പിക്കേണ്ടതെന്ന് ചോദിച്ചപ്പോൾ അധ്യാപകൻ നൽകിയ മറുപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 'മൂന്ന് മിനിറ്റുകൂടി ഉണ്ട് ബേബി' (another three minutes baby) എന്നായിരുന്നു അധ്യാപകന്റെ മറുപടി. 

പരീക്ഷയ്ക്കിടെ കാമറ ലോ ആങ്കിളിൽ വയ്ക്കാൻ അധ്യാപകൻ ആവശ്യപ്പെട്ടെന്ന ആരോപണവുമായി മറ്റൊരു വിദ്യാർഥിയും രം​ഗത്തെത്തിയിട്ടുണ്ട്. കോപ്പിയടിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനാണിതെന്ന് അദ്ദേഹം പറഞ്ഞെങ്കിലും വളരെ മോശമായ രീതിയിൽ നിരീക്ഷിക്കുന്നു എന്ന തോന്നലാണ് ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ അധ്യാപകനെ പിന്തുണയ്ക്കുന്ന നിലപാടാണ് യൂണിവേഴ്സിറ്റി സ്വീകരിച്ചതെന്നും അദ്ദേഹത്തിന്റെ പ്രവർത്തി നല്ലരീതിയിൽ ഉൾക്കൊള്ളാനാണ് യൂണിവേഴ്സിറ്റി നിർദ്ദേശിച്ചതെന്നും വിദ്യാർഥികളിൽ ഒരാൾ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com