ഭുവനേശ്വര്‍: നൂറ് രൂപ നല്‍കാത്തതിനെ തുടര്‍ന്ന് മുന്‍ വൈസ് ചാന്‍സിലറും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ധ്രുബരാജ് നായിക്കിനെ
കൊലപ്പെടുത്തി. ഞായാറാഴ്ച വീടിന് പുറത്ത് നിന്ന് ഒരാള്‍ മഴു ഉപയോഗിച്ച് ധ്രുബരാജിനെ വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയിലാണ് സംഭവം.
ഞായറാഴ്ച രാവിലെ പ്രതി മദ്യലഹരിയില്‍ മുന്‍വൈസ് ചാന്‍സിലറുടെ വീട്ടിലെത്തുകയായിരുന്നു. ഇയാള്‍ നുറ് രുപ ആവശ്യപ്പെട്ടെങ്കിലും ധ്രുബരാജ് പണം നല്കാന് തയ്യാറായില്ല. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടുകയായിരന്നെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ധ്രുബരാജിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു. സാംബല്പൂര് സര്‍വകലാശാലയിലെ മുന്‍ വൈസ്ചാന്‍സിലറാണ് കൊല്ലപ്പെട്ട ധ്രുബരാജ്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ