'പോയി ചത്തൂടേ'; സ്‌കൂള്‍ ഫീസ് കുറയ്ക്കാനാവശ്യപ്പെട്ട രക്ഷിതാക്കളോട് വിദ്യാഭ്യാസമന്ത്രി; വിവാദം; (വീഡിയോ)

കോവിഡ് കാലത്ത് സ്വകാര്യ സ്‌കൂളുകള്‍ അമിതമായി ഫീസ് ഈടാക്കുന്നതിനെതിരെയാണ് രക്ഷിതാക്കള്‍ വിദ്യാഭ്യാസമന്ത്രിയെ കണ്ടത്
മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി  ഇന്ദര്‍ സിംഗ് പര്‍മാര്‍
മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി ഇന്ദര്‍ സിംഗ് പര്‍മാര്‍

ഭോപ്പാല്‍: സ്വകാര്യ സ്‌കൂളുകളില്‍ ഭീമമായ ഫീസ് ഈടാക്കുന്നതു സംബന്ധിച്ച പരാതി പറയാനെത്തിയ രക്ഷിതാക്കളോട് മോശമായി പ്രതികരിച്ച് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി. നൂറോളം രക്ഷിതാക്കളാണ് പരാതിയുമായി മന്ത്രിയുടെ വീട്ടിലെത്തിയത്. പരാതി കേട്ടശേഷം അരോട് പോയി ചത്തൂടേ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 

മധ്യപ്രദേശ് മന്ത്രി ഇന്ദര്‍ സിംഗ് പര്‍മാറാണ് ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറിനു തലവേദനയാകുന്ന പ്രതികരണം നടത്തിയത്.  കോടതി നിര്‍ദേശം പോലും മറികടന്ന് സ്‌കൂളുകള്‍ വലിയ തുക ഫീസായി  ഈടാക്കുന്നതായും രക്ഷിതാക്കള്‍ ആരോപിക്കുന്നു. കോവിഡ് കാലത്ത് ഫീസ് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട മധ്യപ്രദേശ് പാലക് മഹാസംഘ് എന്ന സംഘടനയിലെ നൂറോളം രക്ഷിതാക്കളാണ് പര്‍മാറിന്റെ വസതിയിലെത്തിയത്. പരാതി കേട്ട പര്‍മാര്‍ 'പോയി ചത്തൂടേ 'എന്നാണ് രക്ഷിതാക്കളോട് ചോദിച്ചത്. നിങ്ങള്‍ക്കെന്താണോ ചെയ്യാന്‍ സാധിക്കുക അത് പോയി ചെയ്യൂ എന്നും മന്ത്രി രോഷത്തോടെ രക്ഷിതാക്കളോട് പറഞ്ഞു. 

പ്രതികരണം വിവാദമായതോടെ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. രാജിവച്ചില്ലെങ്കില്‍ ചൗഹാന്‍ സര്‍ക്കാര്‍ മന്ത്രിസഭയില്‍ നിന്നും പര്‍മാറിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സാലൂജ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com