കൊടും ചൂടിൽ പുറത്തിറങ്ങാത്ത ദിനങ്ങൾ വെല്ലുവിളിയാകും, അടച്ചിട്ട മുറികൾ കോവിഡ് വ്യാപനമുണ്ടാക്കും; മുന്നറിയിപ്പ് 

വായൂസഞ്ചാരമില്ലാത്ത അടച്ചിട്ട മുറികളാണ് ഇനി കോവിഡ് വ്യാപനത്തിന്റെ പ്രധാന ഘടകമായി മാറുക
ഫയൽ ചിത്രം
ഫയൽ ചിത്രം

കോവിഡ് കേസുകൾ വർദ്ധിക്കാതിരിക്കാൻ ഇന്ത്യക്ക് മുന്നറിയിപ്പുമായി കനേഡിയൻ ​ഗവേഷകർ. വായൂസഞ്ചാരമില്ലാത്ത അടച്ചിട്ട മുറികളാണ് ഇനി കോവിഡ് വ്യാപനത്തിന്റെ പ്രധാന ഘടകമായി മാറുകയെന്ന് ഇവർ പറഞ്ഞു. കാനഡ പോലുള്ള രാജ്യങ്ങളിൽ ശൈത്യകാലത്ത് കോവിഡ് വ്യാപനം ഉയർന്നതിന് സമാനമായ ഒരു പ്രതിഭാസം വേനൽക്കാലത്തെ ചൂടിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ സംഭവിക്കുമെന്നാണ് വിദ​ഗ്ധരുടെ നിരീക്ഷണം. 

മെയ്, ജൂൺ മാസങ്ങളിൽ താപനില ഉയരുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മാസ്ക് ഉപയോ​ഗവും ചെറിയ ഒത്തുചേരലുകളും ഒക്കെ പലയിടത്തും ആളുകളുടെ ശ്രദ്ധ കുറച്ചിട്ടുണ്ടെന്നും വേനൽ ചൂടിൽ നിലവിലെ സ്ഥിതി​ഗതികൾ കൂടുതൽ വഷളായേക്കുമെന്നും ​ഗവേഷകർ പറയുന്നു. ടൊറന്റോ ആസ്ഥാനമായുള്ള യൂണിറ്റി ഹെൽത്ത് സെന്റ് മൈക്കൽ ഹോസ്പിറ്റലിലെ എപ്പിഡെമിയോളജിസ്റ്റും സെന്റർ ഫോർ ഗ്ലോബൽ ഹെൽത്ത് റിസർച്ചിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രഭാത് ജാ ആണ് മുന്നറിയിപ്പ് നൽകിയത്. 

18 വലിയ ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള കണക്കനുസരിച്ച് 50-60 ശതമാനം മുതിർന്ന് ആളുകൾക്ക് ഇതിനകം രോഗം ബാധിച്ചതാണ്. ഇന്ത്യയിൽ നിലവിൽ കോവിഡ് കേസുകൾ കുറയാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതും ഇതുതന്നെയാണ്. അതേസമയം വീണ്ടും ഇവിടെ കേസുകൾ വർദ്ധിക്കുന്നത് പ്രത്യേകിച്ച് മുംബൈയിലെ നിലവിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് ​ഗവേഷണകർ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com