ഇനി മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ കുടുങ്ങില്ല; ഫാസ്ടാഗില്‍ കുറഞ്ഞ തുകയെന്ന നിബന്ധന എടുത്തുമാറ്റി

പല ബാങ്കുകളുടേയും ഫാസ്ടാഗിൽ‌ മിനിമം ബാലൻസ് 150–200 രൂപയില്ലെങ്കിൽ ടോൾ ബൂത്ത് കടക്കാനാകില്ലായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡൽഹി: ഫാസ്ടാഗിൽ മിനിമം ബാലൻസ് വേണമെന്ന നിബന്ധന എടുത്തുമാറ്റി. ഇതോടെ ഫാസ്ടാഗ് പ്രവർത്തനക്ഷമമെങ്കിൽ പൂജ്യം ബാലൻസാണെങ്കിലും വാഹനങ്ങൾക്ക് ടോൾബൂത്ത് കടന്നു പോകാം. 

ചില ബാങ്കുകളുടെ ഫാസ്ടാഗിൽ‌ ‘മിനിമം ബാലൻസ്’ 150–200 രൂപയില്ലെങ്കിൽ ടോൾ ബൂത്ത് കടക്കാനാകില്ലായിരുന്നു. പൂജ്യം ബാലൻസാണെങ്കിൽ സെക്യൂരിറ്റി ഡിപ്പോസിറ്റിൽ നിന്നാവും തുക ഈടാക്കുക. പിന്നീട് റീചാർജ് ചെയ്യുമ്പോൾ ഈ തുക സെക്യൂരിറ്റി ഡിപ്പോസിറ്റിലേക്കു പോകും. ടാഗിൽ പണമില്ലെന്നു പറഞ്ഞു വാഹനം തടയുന്നതു പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഫാസ്ടാഗ് സംബന്ധിച്ച പരാതികൾ ഒരു ലക്ഷത്തിൽ 11 എന്ന നിലയിലേക്കു കുറഞ്ഞതായി മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വാഹനത്തിൽ ഘടിപ്പിക്കുന്ന ജിപിഎസ് അടിസ്ഥാനമാക്കി ടോൾ ഈടാക്കുന്ന സംവിധാനം വൈകാതെ നടപ്പാക്കും. പാർക്കിങ് പ്ലാസകളിൽ ഫാസ്ടാഗ് ഉപയോഗിക്കുന്നതും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. പരാതികൾ ടോൾഫ്രീ നമ്പറായ 1033ലും തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും അറിയിക്കാമെന്നു മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com