മുഖ്യമന്ത്രി എടപ്പാടിയില്‍, പനീര്‍ശെല്‍വം ബോഡിനായ്ക്കനൂരില്‍; എഐഎഡിഎംകെ ആദ്യസ്ഥാനാര്‍ഥി പട്ടിക പുറത്ത്

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എഐഎഡിഎംകെ
തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം /ഫയല്‍ഫോട്ടോ
തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം /ഫയല്‍ഫോട്ടോ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എഐഎഡിഎംകെ. ആറ് സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി കെ പളനിസ്വാമി സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തിലും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം തേനി ജില്ലയിലെ ബോഡിനായ്ക്കനൂര്‍ മണ്ഡലത്തിലും മത്സരിക്കും.

മുതിര്‍ന്ന നേതാവും ഫിഷറിസ് മന്ത്രിയുമായ ഡി ജയകുമാര്‍, നിയമമന്ത്രി സിവി ഷണ്‍മുഖം, എംഎല്‍എമാരായ എസ് ഷണ്‍മുഖനാഥന്‍, എസ് തേന്‍മൊഴി എന്നിവരാണ് ആദ്യപട്ടികയില്‍ ഇടംപിടിച്ചവര്‍. 

ജയലളിതയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്. എഐഎഡിഎംകെ സഖ്യത്തില്‍ ബിജെപി, പിഎംകെ, ഡിഎംഡികെ എന്നീ പാര്‍ട്ടികളാണ് ഉള്ളത്. ഇത്തവണ ഒറ്റഘട്ടമായി ഏപ്രില്‍ രണ്ടിനാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മെയ് രണ്ടിന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com